Drisya TV | Malayalam News

നാലു വർഷത്തിന് ശേഷം ഇന്ത്യയിൽ ആദ്യമായി പക്ഷിപ്പനി മരണം സ്ഥിരീകരിച്ചു

 Web Desk    4 Apr 2025

ആന്ധ്രപ്രദേശിലെ പൾനാഡു ജില്ലയിൽ രണ്ടു വയസ്സുകാരിയാണ് മരിച്ചതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. വേവിക്കാത്ത കോഴിയിറച്ചി കഴിച്ചതിന് പിന്നാലെ പെൺകുട്ടിക്ക് H5N1 വൈറസ് (പക്ഷിപ്പനി) ബാധിക്കുകയായിരുന്നു. മാതാപിക്കളാണ് കുട്ടിക്ക് വേവിക്കാത്ത ഇറച്ചി നൽകിയതെന്നാണ് വിവരം.

2003-ൽ രാജ്യത്താകമാനം പക്ഷിപ്പനി ബാധയുണ്ടായതിനെത്തുടർന്ന് ലോകാരോഗ്യ സംഘടന വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയ ശേഷം ഇന്ത്യയിലുണ്ടാകുന്ന രണ്ടാമത്തെ ഇതുമായി ബന്ധപ്പെട്ട മരണമാണിത്. 2021-ൽ എയിംസിൽ 11 വയസ്സുകാരനായ ആൺകുട്ടി മരിച്ചതാണ് ആദ്യ സംഭവം.പക്ഷിപ്പനി ലക്ഷണങ്ങളെ തുടർന്ന് മാർച്ച് 16 ന് മംഗളഗിരിയിലെ എയിംസിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. ഫെബ്രുവരി 27-നാണ് പെൺകുട്ടി പച്ച ഇറച്ചി കഴിച്ചത്. പാചകം ചെയ്യുന്നതിനിടെ കുട്ടി ആവശ്യപ്പെട്ടപ്പോൾ അമ്മ വായിൽവെച്ച് കൊടുത്തു. കുട്ടി ഇത് ചവച്ചിരുന്നതായും പിതാവ് വെളിപ്പെടുത്തി.

രണ്ടു ദിവസത്തിന് ശേഷം കുട്ടിക്ക് കടുത്ത പനിയും അതിസാരവും പിടിപ്പെട്ടു. മാർച്ച് നാലിന് കുട്ടിയെ എയിംസിൽ അഡ്മിറ്റ് ചെയ്തു. മാർച്ച് ഏഴിന് ആരോഗ്യ വിദഗ്ദ്ധരുടെ നിർദേശ പ്രകാരം മൂക്കിൽനിന്നും തൊണ്ടയിൽനിന്നും സാമ്പിളുകളെടുത്ത് പരിശോധനയ്ക്കയച്ചു.എന്നാൽ മാർച്ച് 16ന് കുട്ടി മരിച്ചു. എച്ച് 5 എൻ 1 വൈറസ്ബാധ മൂലമാണ് മരണം സംഭവിച്ചതെന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഐസിഎംആർ എന്നിവർ സ്ഥിരീകരിച്ചു.

  • Share This Article
Drisya TV | Malayalam News