പാലായ്ക്ക് പുത്തൻ രുചി അനുഭവം സമ്മാനിക്കാൻ രുചിവൈവിധ്യങ്ങളുമായി ഫുഡ് ഫെസ്റ്റ് നാളെ ആരംഭിക്കുന്നു. പുഴക്കര മൈതാനിയിൽ ഡിസംബർ 6 മുതൽ 10 വരെയാണ് ഭക്ഷ്യമേള. ആഗോള ഭക്ഷണ വൈവിധ്യങ്ങളാണ് ഒരുക്കുന്നത്.
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിലാണ് പാലാ ഫുഡ് ഫെസ്റ്റ്-2024 സംഘടിപ്പിക്കുന്നത്. ഡിസംബർ 6 ന് വൈകിട്ട് 4 മണിക്ക് മാണി സി കാപ്പൻ എംഎൽഎ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
ഡിസംബർ 6, 9, 10 തീയതികളിൽ വൈകിട്ട് 4 മണിക്കും ജൂബിലി തിരുനാൾ പ്രധാന ദിവസമായ 7, 8 തീയതികളിൽ ഉച്ചയ്ക്ക് 12 മണിക്കും ഭക്ഷ്യമേള ആരംഭിക്കും.വൈകുന്നേരം 11 വരെ ഭക്ഷ്യമേള ഉണ്ടായിരിക്കും.ചൈനീസ്, അറബിക്, തായ്, കോണ്ടിനെന്റൽ, ഫ്യൂഷൻ എന്നിവയും വിവിധതരം ഇൻഡ്യൻ, തനിനാടൻ, ഷാപ്പ് കറികൾ, ശീതളപാനീയ ങ്ങൾ, ഐസ്ക്രീമുകൾ, ഷെയ്ക്കുകൾ, മധുരപലഹാര ങ്ങൾ തുടങ്ങിയ രുചികരമായ വിഭവങ്ങളും ഫുഡ് ഫെസ്റ്റിൽ ഉൾപ്പെടുത്തും.