Drisya TV | Malayalam News

വിമാന യാത്രക്കാർക്കുള്ള ഹാൻഡ് ബാഗിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

 Web Desk    26 Dec 2024

വിമാന യാത്രക്കാർക്കുള്ള ഹാൻഡ് ബാഗേജ് സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിരിക്കുകയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്).വിമാനയാത്രികർ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.

പുതിയ നിയമം അനുസരിച്ച് ഒരു യാത്രികന് വിമാനത്തിനുള്ളിലേക്ക് ഒരു ബാഗുമായി മാത്രമേ കയറാൻ കഴിയൂ. അതിന്റെ തൂക്കം പരമാവധി ഏഴ് കിലോ മാത്രമേ അനുവദിക്കൂ. ഹാൻഡ് ബാഗിന്റെ വലുപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അധികമായി ബാഗേജ് കൈയിലുണ്ടെങ്കിൽ അത് ചെക് ഇൻ ചെയ്യേണ്ടി വരും.

2024 മെയ് രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇളവുകൾ ലഭിക്കും. എന്നാൽ അതിന് ശേഷം വരുത്തിയ പുതുക്കലിനും മറ്റും യാതൊരു ഇളവും ലഭിക്കില്ല. യാത്രക്കാരുടെ ഹാൻഡ് ബാഗേജ് ഭാരം അല്ലെങ്കിൽ വലുപ്പ പരിധികൾ കവിഞ്ഞാൽ അധിക ബാഗേജ് ചാർജുകൾ ഈടാക്കും.ഹാൻഡ് ബാഗിന്റെ അളവ് 55 സെന്റീമീറ്റർ (21.6 ഇഞ്ച്) ഉയരത്തിലും 40 സെന്റീമീറ്റർ (15.7 ഇഞ്ച്) നീളത്തിലും 20 സെന്റീമീറ്റർ (7.8 ഇഞ്ച്) വീതിയിലും കവിയാൻ പാടില്ല.

  • Share This Article
Drisya TV | Malayalam News