നല്ല പൂവ് പോലുള്ള ഇഡ്ഡലിയും അതിന്റെ കൂടെ ഇച്ചിരി ചമ്മന്തിയും സാമ്പാറും കഴിച്ച് ദിവസം അങ്ങ് തുടങ്ങിയാലോ എന്താ പൊളിയല്ലേ..മലയാളിയുടെ എക്കാലത്തെയും പ്രിയ ഭക്ഷണമാണ് ഇഡ്ഡലി. നല്ല പൂ പോലത്തെ ഇഡ്ഡലി എന്നൊക്കെ വിശേഷണങ്ങൾ ഉണ്ട്. വിദേശത്തേയ്ക്ക് ഒക്കെ പോകുമ്പോഴും മറക്കാതെ ഒരു ഇഡ്ഡലി പാത്രം ബാഗിൽ വെക്കും എല്ലാവരും..അതെ അത്രയ്ക്ക് പ്രിയപ്പെട്ടതാണ് മലയാളിയ്ക്ക് ഇഡ്ഡലി.
മാർച്ച് 30 ഇഡ്ഡലി ദിനം ആണ്. ലോക ഇഡ്ഡലി ദിനം. എന്നുവച്ചാൽ മലയാളിയ്ക്ക് മാത്രമല്ല ലോകം മുഴുവൻ ഇഡ്ഡലിക്കാർ ഉണ്ടെന്ന് അർത്ഥം. ലോകാരോഗ്യ സംഘടന പോഷകാഹാരങ്ങളുടെ പട്ടികയിലാണ് ഇഡ്ഡലിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. പോഷക സമ്പുഷ്ടവും, സ്വാദിഷ്ഠമായ ഇഡ്ഡലി ശ്രീലങ്ക, ബർമ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെയും ഇഷ്ട വിഭവമാണ് ഇഡ്ഡലി. ആവിയിൽ പുഴുങ്ങി എടുക്കുന്ന ഇഡ്ഡലി ആരോഗ്യത്തിന് നല്ലതാണ്. രുചിയിലും ഒട്ടും പിന്നിലല്ല.
ഇഡ്ഡലിയുടെ ചരിത്രം പരിശോധിച്ചാൽ അത് നമ്മൾ മലയാളികളുടെ പലഹാരം ഒന്നുമല്ല. ഇന്ത്യയിലേത് പോലും എല്ല എന്നാണ് ചരിത്രം. അങ്ങ് ദൂരെ ഇന്തോനേഷ്യയിലേയ്ക്കാണ് ഇഡ്ഡലിയുടെ ചരിത്രം അന്വേഷിച്ചാൽ നമ്മൾ എത്തുക. പണ്ട് ഇന്തോനേഷ്യയിലെ രാജാവ് വധുവിനെ അന്വേഷിച്ച് തെക്കേ ഇന്ത്യയിൽ എത്തിയതായി ഒരു കഥ കറങ്ങി നടക്കുന്നുണ്ട്. രാജാവിന്റെ ഒപ്പം ഇഷ്ടക് ഭക്ഷണമായ കോട്ലി ഉണ്ടാക്കാൻ അറിയുന്ന പാചകക്കാരനും ഉണ്ടായിരുന്നു. ഈ പറഞ്ഞ കോട്ലി ആണത്രേ ഇന്നത്തെ ഇഡ്ഡലി.
2015 മുതലാണ് ഈ ദിനം ആഘോഷിച്ചു വരുന്നത്. ഇഡ്ഡലിയുടെ സ്വീകാര്യത മാത്രമല്ല അതിലടങ്ങിയിരിക്കുന്ന പോഷകാംശങ്ങളുടെ അളവിനെക്കുറിച്ചുമുള്ള തിരിച്ചറിവുമാണ് ലോകാരോഗ്യ സംഘടന ഇത്തരത്തിൽ ഒരു ദിനം ആഘോഷിക്കുവാൻ കാരണമായിത്തീർന്നത്.