2021 മുതലാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്ന് വര്‍ഷം കൊണ്ട് ഒമ്പത് ലക്ഷം പേരാണ് യാത്ര ചെയ്തത്.ഇപ്പോഴിതാ തമിഴ്‌നാട്ടിലേക്ക് പുതിയ ടൂറിസം പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ടൂറിസം സെല്‍. കുറഞ്ഞ നിരക്കിലാണ് പാക്കേജുകള്‍ അവതരിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ മഹാബലിപുരം, തഞ്ചാവൂര്‍, മധുരൈ, വേളാങ്കണ്ണി, ചെന്നൈ എന്നിങ്ങനെ അഞ്ച് സ്ഥലങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്. ട്രിപ്പ് രജിസ്റ്റര്‍ ചെയ്യാനായി ജില്ലാ ബജറ്റ് ടൂറിസം സെല്‍ ഓഫീസുമായോ കെഎസ്ആര്‍ടിസി ഡിപ്പോയുമായോ ബന്ധപ്പെട്ട് യാത്രാ തീയതി, നിരക്ക് എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനാകും.
രണ്ട് ദിന, മൂന്ന് ദിന പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്. യാത്രക്കാരുടെ താല്‍പര്യമനുസരിച്ച് യാത്രാമദ്ധ്യേയുള്ള മറ്റ് ടൂറിസം കേന്ദ്രങ്ങളിലും സന്ദര്‍ശന സൗകര്യമൊരുക്കും. 93 ഡിപ്പോകള്‍ വഴിയാണ് വിനോദയാത്രാ പാക്കേജ് നടപ്പിലാക്കുക. സൂപ്പര്‍ ഡീലക്സ് നോണ്‍ എ സി ബസ് ഇതിനായി വിട്ടു നല്‍കും. 40 പേര്‍ക്കായാണ് ഒരു യാത്ര. അത്രയുംപേര്‍ ഒരു ഡിപ്പോയില്‍നിന്ന് ഇല്ലെങ്കില്‍ മറ്റ് ഡിപ്പോകളില്‍നിന്നുമുള്ള ആളുകളെയും ചേര്‍ത്താകും യാത്ര.