ലെയ്സ് ചിപ്സ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന എണ്ണയിൽ മാറ്റം വരുത്താൻ പെപ്സികോ. നിലവിൽ പാം ഓയിലും പാമോലിനുമാണ് ഉപയോഗിക്കുന്നത്. ഇതിന് പകരം സൺഫ്ളവർ ഓയിലും പാമോലിനും ചേർത്ത് ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് പെപ്സികോ ഇന്ത്യ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ പാക്കേജ്ഡ് ഫുഡ്ഡുകളിൽ അനാരോഗ്യകരവും വില കുറഞ്ഞതുമായ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. എണ്ണപ്പനയിൽ നിന്നാണ് പാമോയിലും പാമോലിനും ഉണ്ടാക്കുന്നത്. പാമോയിൽ അർദ്ധഖരാവസ്ഥയിലാണ് കാണപ്പെടുക. എന്നാൽ പാം ഓയിൽ ശുദ്ധീകരിച്ചാണ് പാമോലിൻ നിർമ്മിക്കുന്നത്.അമേരിക്കയിൽ ഹൃദയാരോഗ്യകരമായ ഓയിലുകളായ സൺഫ്ലവർ ഓയിൽ, കോൺ, കനോല ഓയിൽ എന്നിവയാണ് ലെയ്സ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്.