Drisya TV | Malayalam News

ചെമ്മീന്‍ കഴിച്ചാല്‍ മരണം സംഭവിയ്ക്കുന്നതെങ്ങനെ?

 Web Desk    20 Apr 2024

ചെമ്മീന്‍ മത്സ്യപ്രേമികളുടെ പ്രിയപ്പെട്ട ആഹാരമായിരിയ്ക്കും. ചെമ്മീന്‍ കഴിച്ചാല്‍ മരണം സംഭവിയ്ക്കുമോ എന്നതിനെ സംബന്ധിച്ച് അറിയാം.ചെമ്മീന്‍ കറിയും ചെമ്മീന്‍ റോസ്റ്റുമെല്ലാം തട്ടുകടകളില്‍ തുടങ്ങി സ്റ്റാര്‍ ഹോട്ടലുകളില്‍ വരെ എത്തി നില്‍ക്കുന്ന വിഭവവുമാണ്.. ചിലര്‍ക്ക് സീഫുഡ് എന്നത് അലര്‍ജയുണ്ടാക്കും. ചെമ്മീന്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നതിന് പ്രധാന കാരണമായി പറയുന്നത് ഇതിലെ വെയിനാണ്. അതായത് ചെമ്മീനില്‍ മുകള്‍ഭാഗത്തായി നീളത്തില്‍ കണ്ടുവരുന്ന കറുത്ത നിറത്തിലെ നാരു പോലുള്ള ഭാഗമാണ് ഇത്. അതാണ് ചെമ്മീന്‍ കഴിയ്ക്കുമ്പോള്‍ വില്ലനാകുന്നത്.ഈ കറുപ്പും പച്ചയും കലര്‍ന്ന ഭാഗം ചെമ്മീനിലെ ഇന്‍ഡസ്റ്റൈന്‍ ട്രാക്റ്റാണ്. വേസ്റ്റും ടോക്‌സിനുകളും ഉള്ള ഭാഗമാണ് ഇത്. ഇത് നീക്കാത്തത് കൊണ്ട് എപ്പോഴും പ്രശ്‌നമുണ്ടാകണം എന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇത് നീക്കി ചെമ്മീന്‍ ഉപയോഗിയ്ക്കുന്നത് തന്നെയാണ് കൂടുതല്‍ സുരക്ഷിതവും ആരോഗ്യകരവും. പ്രത്യേകിച്ചും അലര്‍ജിയുള്ളവര്‍ക്ക് ഇത് ചുമയും ശ്വാസതടസവും ദേഹമാകെ ചുവന്നു തടിയ്ക്കുമെല്ലാമുണ്ടാകും. സമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ ഇത് മരണത്തില്‍ വരെ ചെന്ന് കലാശിയ്ക്കുകയും ചെയ്യാനുള്ള സാധ്യതകള്‍ തള്ളിക്കളാനാകില്ല.ചെമ്മീന്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിയ്ക്കുക. തലഭാഗത്തും വാല്‍ഭാഗത്തും പിളര്‍പ്പുണ്ടാക്കി ഇതിലൂടെ ഈ വെയിന്‍ വലിച്ചെടുക്കാന്‍ സാധിയ്ക്കും. ഏതുതരം പാചകരീതിയാണെങ്കിലും ചെമ്മീന്‍ തോടോടെ വേവിയ്ക്കരുത്. ഇത് കൃത്യമായി വെന്തു കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാകും. നല്ലതുപോലെ വൃത്തിയാക്കി നല്ലതുപോലെ വേവിച്ച് മാത്രം ചെമ്മീന്‍ കഴിയ്ക്കുക.

  • Share This Article
Drisya TV | Malayalam News