വേനല്‍ക്കാലം പൊതുവേ ശരീരത്തിന് അവശതകളുടെ കാലം കൂടിയാണ്.ഇതിനാല്‍ തന്നെ ആരോഗ്യദായകമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. ഇത്തരം ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന സ്വാഭാവിക മധുരമാണ് ശര്‍ക്കര.വേനലില്‍ ശരീരത്തില്‍ ദ്രാവക സന്തുലിതാവസ്ഥ കുറയാന്‍ സാധ്യതയുണ്ട്. ശര്‍ക്കരയിലെ പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം എന്നിങ്ങനെയുള്ള ഇലക്ട്രോളൈറ്റുകള്‍ ഈ സന്തുലിതാവസ്ഥ നില നിര്‍ത്താന്‍ സഹായിക്കും. വേനലില്‍ അല്‍പം ശര്‍ക്കര നുണയുന്നതോ ഇത് ചേര്‍ത്ത് വെള്ളം കുടിയ്ക്കുന്നതോ നല്ലതാണ്.വേനല്‍ രോഗങ്ങള്‍ തടയാനും ശര്‍ക്കര ഗുണകരമാണ്. ഇതില്‍ അയേണ്‍, ഫോളേറ്റ് എന്നിവയടങ്ങിയിട്ടുണ്ട്. ഇത് കഴിയ്ക്കുന്നത് വിളര്‍ച്ച തടയും, ഇമ്യൂണിറ്റി വര്‍ദ്ധിപ്പിയ്ക്കും. ഇതിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്. ഇതും രോഗപ്രതിരോധശേഷിയ്ക്ക് നല്ലതാണ്.