Drisya TV | Malayalam News

കാസർകോട് ലഹരിക്കേസ് പ്രതി എക്സൈസ് ഉദ്യോഗസ്‌ഥരെ കുത്തി

 Web Desk    31 Mar 2025

കുമ്പളയിൽ ലഹരിക്കേസ് പ്രതി എക്സൈസ് ഉദ്യോഗസ്‌ഥരെ കുത്തി. പ്രജിത്ത്, രാജേഷ് എന്നീ ഉദ്യോഗസ്ഥർക്കാണ് കുത്തേറ്റത്. ഉദ്യോഗസ്ഥരുടെ കഴുത്തിനും കൈയ്ക്കും പരുക്കേറ്റു. ആക്രമിച്ച ബംബ്രാണ സ്വദേശി അബ്ദുദുൽ ബാസിതിനെ അറസ്‌റ്റ് ചെയ്തു. ഉദ്യോഗസ്‌ഥരെ ആക്രമിച്ചതിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ പിന്നീടാണ് പിടികൂടിയത്.

100 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയായിരുന്നു അബ്ദു‌ൽ ബാസിത്. കോടതി അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെയാണ് പ്രതിയെ അന്വേഷിച്ച് എക്സൈസിന്റെ സ്പെഷൽ സ്ക്വാഡിലെ ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്.വാറന്റുമായെത്തിയ ഉദ്യോഗസ്‌ഥരെ പ്രതി കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു.

  • Share This Article
Drisya TV | Malayalam News