Drisya TV | Malayalam News

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

 Web Desk    11 Jan 2025

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ   
പെരുവ കുന്നപ്പള്ളി ചെമ്മലപ്പള്ളിൽ രാഹുൽ ദേവരാജ് (27)  മരിച്ചു.  
ബുധനാഴ്ച വൈകിട്ട്  തിരുവാങ്കുളം പഞ്ചായത്ത് ബസ് സ്റ്റോപ്പിന് സമീപമായിരുന്നു   അപകടം . വിഡിയോ എഡിറ്റിങ് ജോലി ചെയ്യുന്ന രാഹുൽ കാക്കനാടുള്ള  സ്റ്റുഡിയോയിൽ ജോലി ചെയ്ത ശേഷം പെരുവയിലെ വീട്ടിലേക്ക് മടങ്ങുന്ന വഴി ആയിരുന്നു അപകടം. ഇവിടെയുള്ള റോഡ് കഴിഞ്ഞ ദിവസം  ടാർ ചെയ്തതോടെ റോഡ് ഒരടിയോളം വശങ്ങളിൽ നിന്ന് ഉയർന്നു. ഈ ഭാഗത്തുള്ള  കട്ടിങ്ങിൽ ബൈക്ക് വീണപ്പോൾ  സമാന ദിശയിൽ വന്ന മിനി ലോറി ഇടിച്ചു എന്നാണ് സമീപവാസികൾ പറഞ്ഞത്.  രാഹുലിനെ  ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ
മരിച്ചു.

  • Share This Article
Drisya TV | Malayalam News