Drisya TV | Malayalam News

ഐടി ജീവനക്കാരനായ യുവാവിനെ ഫ്ലാറ്റിൽനിന്നു വീണു മരിച്ച നിലയിൽ,ജോലി സമ്മർദ്ദമെന്ന് പരാതി

 Web Desk    6 Apr 2025

കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലത്തെ ഫ്ലാറ്റിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ ജേക്കബ് തോമസ് (23) ആണ് മരിച്ചത്. ജോലി സമ്മർദമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് പരാതി.

രാത്രിയിൽ ഏറെ വൈകി ജേക്കബ് ഫ്ലാറ്റിൽ ഇരുന്ന് ജോലി ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. അമിത ജോലി സമ്മർദത്തിലായിരുന്നു ജേക്കബെന്നും ബന്ധുക്കൾ പറഞ്ഞു.പുലർച്ചെ മാതാപിതാക്കൾ എഴുന്നേറ്റപ്പോൾ മകനെ ഫ്ലാറ്റിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.

  • Share This Article
Drisya TV | Malayalam News