Drisya TV | Malayalam News

കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ യുവതികൾ പൊലീസ് പിടിയിൽ

 Web Desk    7 Apr 2025

കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ യുവതികൾ പൊലീസ് പിടിയിൽ.ഒഡീഷ സ്വദേശികളായ സ്വർണലത, ഗീതാഞ്ജലി ബഹ്റ എന്നിവരെയാണ് 7 കിലോ കഞ്ചാവുമായി പെരുമ്പാവൂർ എഎസ്‌പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്ന് പുലർച്ചെ നാലു മണിയോടെ പിടികൂടിയത്. നാല് വയസ്സുള്ള ആൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു.

മുൻപും കഞ്ചാവ് കടത്തിയിട്ടുള്ള ഇവർ രഹസ്യവിവരത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഒഡീഷയിൽ നിന്നും പ്രത്യേകം പൊതിഞ്ഞ് ബാഗിൽ ആക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. എസ്‌ഐമാരായ ജോസി ജോൺ, ഉണ്ണി, ഷാജി, എഎസ്‌ഐ അബ്ദുൽ മനാഫ്, എസ്‌സിപിഒമാരയ അഫ്‌സൽ, വർഗീസ് വേണാട്ട്, ബെന്നി ഐസക്, ആരിഷ അലിയാർ, ഷിജോ പേൾ, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

  • Share This Article
Drisya TV | Malayalam News