കേരള സർവകലാശാല മെൻസ് ഹോസ്റ്റലിൽ നിന്ന് നാല് പാക്കറ്റ് കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തിരുവനന്തപുരം പാളയം എൽഎംഎസ് ചർച്ചിന് സമീപത്തുള്ള സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് പരിശോധന നടന്നത്.
കോളേജ് അടച്ചിട്ടും വിദ്യാർഥികൾ ഹോസ്റ്റലിൽ തുടരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ജില്ലയിലെ വിവിധ കോളേജുകളിലും ഹോസ്റ്റലുകളിലുമായി മിന്നൽ പരിശോധന ആരംഭിച്ചത്. അതിന്റെ ഭാഗമായാണ് ഇന്ന്(ചൊവ്വ) പാളയം മെൻസ് ഹോസ്റ്റലിലും പരിശോധന നടത്തിയത്.എക്സൈസ് ഉദ്യോഗസ്ഥർ ഇപ്പോഴും ഹോസ്റ്റലിൽ തുടരുകയാണ്. മുറികളിലെല്ലാം പരിശോധന നടത്തുന്നുണ്ട്.