ദേശീയപാത -66 ആറുവരിയായി വികസിപ്പിക്കുന്നതിനുള്ള നിർമാണം 70 ശതമാനത്തോളം പൂർത്തിയായിരിക്കെ വീണ്ടും സ്ഥലം ഏറ്റെടുക്കുന്നു. ഓച്ചിറ മുതൽ ശക്തികുളങ്ങര വരെയുള്ള മേഖലയിലാണ് സ്‌ഥലം ഏറ്റെടുക്കുന്നത്. ഇതു സംബന്ധിച്ച വിജ്‌ഞാപനം റോഡ് ഗതാഗത- ദേശീയപാത വി ഭാഗം പുറപ്പെടുവിച്ചു. ഓച്ചിറ, ചവറ, നീണ്ടകര, വടക്കുംതല, ശക്തികുളങ്ങര വില്ലേജുകളിൽ ഉൾപ്പെട്ട 23 പേരിൽ നിന്ന് 20 സെന്റ് ഭൂമിയാണ് പാത വികസനവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾക്ക് ഏറ്റെടുക്കുന്നത്. നീണ്ടകരയിൽ 16 പേരുടെ വസ്തു ആണ് ഏറ്റെടുക്കുന്നത്.
ശാസ്താംകോട്ടയിൽ നിന്നു കുടിവെള്ളം എത്തിക്കുന്നതിനുള്ള വ്യാസം കൂടിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടത സ്‌ഥലമില്ലാത്ത മേഖലയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഓച്ചിറയിൽ ഒരാളുടെ സ്ഥലം മാത്രമാണ് ഏറ്റെടുക്കുന്നത്. റോഡ് നിർമാണത്തിനു മതിയായ വീതി ലഭിക്കുന്നതിനാണ് ഇത്. ചവറ, ശക്തികുളങ്ങര എന്നിവിടങ്ങളിൽ രണ്ടു പേരുടെ വീതവും വടക്കുംതലയിൽ 3 പേരുടെ വസ്തുവും ഏറ്റെടുക്കും. ശക്തികുളങ്ങരയിൽ കെഎസ്ബിക്ക് വേണ്ടിയാണ് സ്ഥലം ഏറ്റെടുക്കുന്നത്.