Drisya TV | Malayalam News

നഗരത്തിൽ അരക്കിലോ എംഡിഎംഎയുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

 Web Desk    30 Mar 2025

മലപ്പുറം സ്വദേശി മുഹമ്മദ് നിഷാദിനെയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ പുതുക്കലവട്ടത്തെ വാടകവീട്ടിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയിൽനിന്ന് 550 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

നിഷാദിന്റെ ബിസിനസ് പങ്കാളിയായ ഷാജിയെ ദിവസങ്ങൾക്ക് മുമ്പ് 47 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയിരുന്നു. ഇയാളിൽനിന്നാണ് നിഷാദിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ഏതാനുംദിവസങ്ങളായി നിഷാദും സംഘവും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഞായറാഴ്ച പുലർച്ചെയാണ് പോലീസ് സംഘം നിഷാദിന്റെ വാടകവീട് വളഞ്ഞത്. ഇതിന് മുമ്പ് വീട്ടുടമയെ വിവരമറിയിച്ച് വീട്ടിലെ വൈദ്യുതഫ്യൂസ് ഊരിവെച്ചു. വൈദ്യുതി പോയതിന് പിന്നാലെ നിഷാദ് വീടിന് പുറത്തിറങ്ങി. ഈസമയത്താണ് വീടിന് പുറത്ത് കാത്തിരുന്ന പോലീസ് സംഘം ഇയാളെ പിടികൂടിയത്. പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിൽ അരക്കിലോ എംഡിഎംഎയും കണ്ടെടുത്തു.

ഇയാൾ വർഷങ്ങളായി എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. 2008 മുതൽ പ്രതി എംഡിഎംഎ ഉപയോഗിക്കുന്നുണ്ട്. കൊച്ചിയിൽ കുടിവെള്ള വിതരണ ബിസിനസായിരുന്നു നിഷാദ് നടത്തിയിരുന്നത്. പിടികൂടിയ ലഹരിമരുന്നിന് വിപണിയിൽ 15 ലക്ഷത്തോളം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു.

  • Share This Article
Drisya TV | Malayalam News