Drisya TV | Malayalam News

മോഹൻലാലിനൊപ്പം ശബരിമല ദർശനത്തിന് പോയ തിരുവല്ല സി.ഐ. സുനിൽകൃഷ്‌ണന് കാരണം കാണിക്കൽ നോട്ടീസ്

 Web Desk    30 Mar 2025

മോഹൻലാലിനൊപ്പം ശബരിമല ദർശനത്തിന് പോയ തിരുവല്ല സി.ഐ. സുനിൽകൃഷ്‌ണന് കാരണം കാണിക്കൽ നോട്ടീസ്. ശബരിമല ദർശനത്തിന് മാത്രമാണ് അനുമതി നൽകിയിരുന്നത്. താരത്തിൻ്റെ സുരക്ഷ സ്വയം ഏറ്റെടുത്തത് വീഴ്‌ചയാണെന്ന് കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ 10 ദിവസമായിട്ടും സുനിൽകൃഷ്ണണൻ വിശദീകരണം കൊടുത്തിട്ടില്ല.തുടർനടപടി എസ്.പി തീരുമാനിക്കുമെന്ന് മെമ്മോ നൽകിയ തിരുവല്ല ഡിവൈഎസ്‌പി അറിയിച്ചു.. മാർച്ച് 18 നായിരുന്നു മോഹൻലാലിന്റെ ശബരിമല ദർശനം.

  • Share This Article
Drisya TV | Malayalam News