Drisya TV | Malayalam News

നവാഭിഷിക്‌തനായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് ജൻമനാടിൻ്റെ ഊഷ്‌മള സ്വീകരണം

 Web Desk    30 Mar 2025

ലബനനിലെ സ്‌ഥാനാരോഹണ ചടങ്ങുകൾക്കു ശേഷം ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായെ വിശ്വാസി സമുഹം സ്വീകരിച്ചു.ശ്രേഷ്‌ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായെ സ്വീകരിക്കാൻ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലും ഒരുക്കങ്ങൾ പൂർത്തിയായി.പാത്രിയർക്കാ സെൻ്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കാലം ചെയ്‌ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറിങ്കൽ ധൂപ് പ്രാർഥനയ്ക്കു ശേഷം സ്‌ഥാനാരോഹണ ശുശ്രൂഷ (സുന്തോണീസോ) നടക്കും.

പാത്രിയർക്കീസ് ബാവായുടെ പ്രതിനിധിയായി എത്തുന്ന ബെയ്റൂട്ട് ആർച്ച് ബിഷപ് മാർ ഡാനിയൽ ക്ലീമീസ്, ഹോംസ് ആർച്ച് ബിഷപ് മാർ തിമോത്തിയോസ് മത്താ അൽ ഖൂറി, ആലപ്പോ ആർച്ച് ബിഷപ് മാർ ബൗട്രസ് അൽ കിസിസ് എന്നിവരും സഭയിലെ മെത്രാപ്പൊലീത്തമാരും സഹ കാർമികരാകും. വൈകിട്ട് 5നു നടക്കുന്ന അനുമോദന സമ്മേളനത്തിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും വിവിധ മത മേലധ്യക്ഷന്മാരും പങ്കെടുക്കും.

  • Share This Article
Drisya TV | Malayalam News