Drisya TV | Malayalam News

ആലത്തൂരിൽ പല്ലിൽ ക്ലിപ്പ് ഇടുന്നതിനിടയിൽ യുവതിയുടെ നാവിനടിയിൽ ഡ്രില്ലർ തുളച്ചു കയറി

 Web Desk    29 Mar 2025

ആലത്തൂരിൽ പല്ലിൽ ക്ലിപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കിടയിൽ യുവതിയുടെ നാവിനടിയിൽ ഡ്രില്ലർ തുളച്ചു കയറി. കാവശ്ശേരി വിനായകനഗർ ഗായത്രി സൂരജിന്റെ പരാതിയിൽ ഡെന്റൽ കെയർ ആശുപത്രിക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.ഗായത്രിയുടെ പല്ലിനിടയിൽ ഘടിപ്പിച്ചിരുന്ന ഗം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാർച്ച് 22ന് നടന്ന ചികിത്സയ്ക്കിടെയാണ് അപകടം സംഭവിച്ചത്. പരുക്ക് ഗുരുതരമായതിനാൽ ഗായത്രി ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ആലത്തൂർ ‘ജുവിൻസ് ഡെന്റൽ കെയർ സെന്റർ’ എന്ന സ്ഥാപനത്തിനെതിരെ ജില്ലാ മെഡിക്കൽ ഓഫിസർക്കും പരാതി നൽകിയിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News