Drisya TV | Malayalam News

നാദാപുരത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ടം

 Web Desk    29 Mar 2025

നാദാപുരത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ടം. പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് മിസ്ഹബിനു പകരം പരീക്ഷ എഴുതിയത് ബിരുദ വിദ്യാർഥിയായ മുഹമ്മദ് ഇസ്മയിൽ. പ്രിൻസിപ്പാളിന്റെ പരാതിയിൽ മുഹമ്മദ് ഇസ്മയിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. 

പ്ലസ് വൺ വിദ്യാർഥികളുടെ ഇംഗ്ലീഷ് വിഷയത്തിലുള്ള ഇംപ്രൂവ്മെന്റ് പരീക്ഷയാണ് ഇന്നു നടന്നത്. ഇതിനിടയിലാണ് ആൾമാറാട്ടം കണ്ടെത്തിയത്. ഇൻവിജിലേറ്റർക്ക് സംശയം തോന്നി ഹാൾ ടിക്കറ്റ് പരിശോധിച്ചതോടെ ക്രമക്കേട് നടന്നതായി കണ്ടെത്തുകയായിരുന്നു.

  • Share This Article
Drisya TV | Malayalam News