വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50-ന് മധ്യ മ്യാൻമറിലാണ് ആദ്യ ഭൂചലനം ഉണ്ടായത്. മ്യാൻമാറിൻ്റെ തലസ്ഥാനമായ നയ്‌പിഡാവിൽ റോഡുകൾ പിളർന്നു.മ്യാൻമാറിൽ റിക്‌ടർ സ്കെയിലിൽ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളിൽ 20 പേർ കൊല്ലപ്പെട്ടാതായാണ് റിപ്പോർട്ട്.
തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് 43 പേര്‍ കുടുങ്ങിയതായാണ് വിവരം. ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ 50 പേരുണ്ടായിരുന്നതായും ഏഴ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും തായ്‌ലന്‍ഡ് അധികൃതര്‍ അറിയിച്ചു.