കഴിഞ്ഞ വേനലിൽ റെക്കോഡ് ഉപയോഗമാണ് സംസ്ഥാനത്തുണ്ടായത്. ഈ സാഹചര്യത്തിലാണ് ഇത്തവണ ഉപയോക്താക്കളുടെ സഹകരണത്തോടെ ഉപയോഗം കുറയ്ക്കാൻ ശ്രമം. സമൂഹമാധ്യമങ്ങളിലൂടെയടക്കം വ്യാപകമായ ബോധവൽക്കരണം നടത്താനാണ് തീരുമാനം.ഇതിനായി കെഎസ്‌ഇബി താൽപ്പര്യപത്രം ക്ഷണിച്ചു. വൈദ്യുതി ഉപയോഗം ക്രമാതീതമായി വർധിക്കാനിടയുള്ള മാർച്ച് മുതൽ മെയ് വരെ വൈകിട്ട് ആറിനും 12നും ഇടയിലുള്ള മണിക്കൂറുകളിലെ ഉപയോഗം പരമാവധി കുറയ്ക്കുകയെന്ന സന്ദേശമുൾപ്പെടുന്ന സോഷ്യൽ മീഡിയ പരസ്യങ്ങൾ തയ്യാറാക്കും.ഇതിനായി മീഡിയ/ പിആർ ഏജൻസികളുടെ സഹായം തേടും. വീഡിയോ റീൽ, സോഷ്യൽ മീഡിയ പോസ്റ്റർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ഉൾപ്പെടുത്തിയുള്ള വീഡിയോ സന്ദേശങ്ങൾ എന്നിവയാണ് ലക്ഷ്യമിടുന്നത്.
ഫെബ്രുവരി മുതൽ മെയ് വരെ നാലു മാസത്തേക്കായിരിക്കും ക്യാമ്പയിൻ. താൽപ്പര്യപത്രങ്ങളിൽനിന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ കൺവീനറായ സെലക്ഷൻ കമ്മിറ്റിയായിരിക്കും ഉചിതമായ ഏജൻസിയെ തെരഞ്ഞെടുക്കുക. മുമ്പ് സർക്കാർ -പൊതുമേഖലാ സ്ഥാപനങ്ങൾക്കായി പ്രവർത്തിച്ച വർക്കുകൾ, ഓരോ ഇനത്തിനും ക്യാമ്പയിൽ കാലയളവിലേക്കുള്ള നിരക്ക് എന്നിവ സഹിതം 24ന് മുമ്പ് അപേക്ഷിക്കാം.
വിലാസം: പബ്ലിക് റിലേഷൻസ് ഓഫീസർ, കെഎസ്ഇബി, വൈദ്യുതി ഭവൻ, പട്ടം. ഇ-- മെയിൽ: dpr@kseb.in