ഒരു മനുഷ്യന്റെ എക്കാലത്തെയും വലിയ ആഗ്രഹമാണ് വീടെന്നത്.എന്നാൽ ജീവിതത്തിൽ ഒരിക്കലും കറണ്ട് ബില്ലും കുടിവെളളത്തിനും ബില്ല് അടയ്ക്കണ്ട മാത്രമല്ല ഭൂകമ്പത്തെയും വെളളപ്പൊക്കത്തെയും തീ പിടിത്തത്തെയും പേടിക്കേണ്ട അങ്ങനെയൊരു വീട് പത്തുലക്ഷം രൂപയ്ക്ക് കിട്ടിയാലോ?ഇലോൺ മസ്കിന്റെ കമ്പനി പുറത്തിക്കിയ പുത്തൻ മൊബൈൽ വീടുകൾക്കാണ് ഈ പ്രത്യേകതകൾ എല്ലാമുളളത്.
പ്രത്യേക തരം വസ്തുക്കൾ കൊണ്ടാണ് വീടിന്റെ ചുമരുകളും മേൽക്കൂരയും നിർമ്മിച്ചിരിക്കുന്നത്. ശക്തിയിൽ ഉരുക്കിനെയും തോൽപ്പിക്കും. പക്ഷേ ഭാരം തീരെ കുറവും. ഒരിക്കലും തീ പിടിക്കില്ല. ഭൂകമ്പമോ വൻ വെളളപ്പൊക്കമോ ഉണ്ടായാലും നോ പ്രോബ്ലം. വീട് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ഒന്നോ രണ്ടോ മണിക്കൂറുകൾ കൊണ്ട് ഇതിന് കഴിയും. ചുവരുകളുടെയും മറ്റും ഭാഗങ്ങൾ അഴിച്ചുമാറ്റി അടുക്കിയെടുത്ത് നമ്മുടെ കാറിൽ കെട്ടിവലിച്ചുകൊണ്ടുപോകാം. പുതിയ സ്ഥലത്തെത്തി വീടാക്കുന്നതിനും ചുരുങ്ങിയ സമയം മാത്രം മതി. കുറഞ്ഞ സ്ഥലംമതി ഇത്തരം വീടുകൾ നിർമ്മിക്കാൻ. കുഴിയെടുപ്പോ, മണ്ണുനിരപ്പാക്കലോ വേണ്ട.
മസ്കിന്റെ വീടുകൾക്ക് മുകളിൽ നിറയെ ഉയർന്ന ശേഷിയുളള സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. വീട്ടിലെ ആവശ്യത്തിനുള്ല മുഴുവൻ വൈദ്യുതിയും ഇതിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്. ഉപയോഗശേഷം മിച്ചംവരുന്ന വൈദ്യുതി സ്റ്റോർ ചെയ്ത് സൂക്ഷിക്കുകയും ചെയ്യും. ഒന്നോ രണ്ടോ ദിവസം സൂര്യനെ കണ്ടില്ലെങ്കിലും ഒരു പ്രശ്നവുമില്ലെന്ന് അർത്ഥം. ഈ വൈദ്യുതി ഉപയോഗിച്ചുതന്നെ ഞൊടിയിടയ്ക്കുളിൽ വൈദ്യുത വാഹനങ്ങൾ ചാർജുചെയ്യുകയുമാവാം.
മഴവെളളം സംഭരിച്ച് സൂക്ഷിച്ച് ഉപയോഗിക്കുന്നതിനാൽ വെളളത്തിന്റെ പ്രശ്നവും ഒരിക്കലും ഉണ്ടാവില്ല. വീടിനുമുകളിലെയും പരിസരത്തെയും മുഴുവൻ മഴവെളളവും പ്രത്യേക സംവിധാനത്തിലൂടെ പ്രത്യേക ടാങ്കുകളിലേക്ക് മാറ്റും. ഇവിടെ വച്ച് ഇത് ശുദ്ധീകരിച്ചശേഷമാണ് വീടാവശ്യത്തിന് ഉപയോഗിക്കുന്നത്. ടോയ്‌ലറ്റിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന വെളളവും ശുദ്ധീകരിച്ച് പുനഃരുപയോഗ സാദ്ധ്യമാക്കും. പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാൽ വെറും വളരെ കുറഞ്ഞ അളവിൽ മാത്രം മതിയാവും.
എഐ ഉള്ളത് കൊണ്ടു തന്നെ വെളളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം മുതൽ അത് കാണാൻ കഴിയും. സ്വിച്ചുകളുടെ ആവശ്യം തന്നെയില്ല. പ്രകാശം കുറയുന്നതിന് അനുസരിച്ച് ലൈറ്റുകൾ സ്വയം പ്രകാശിക്കും. മുറിയിൽ എത്രത്തോളം വെളിച്ചം വേണമെന്ന് കണക്കാക്കിയാവും പ്രകാശത്തിന്റെ തീവ്രത നിശ്ചിക്കുന്നത്. അതുപോലെതന്നെയാണ് തണുപ്പിന്റെയും ചൂടിന്റെയും കാര്യവും.
ചൂടുകാലത്ത് കൂടുതൽ ചൂട് അകത്തേക്ക് കടന്നാലുടൻ കർട്ടനുകൾ സ്വയം താഴേക്കുവീഴും. അതോടെ ചൂട് പടിക്കുപുറത്താകും. തുടർന്ന് എസി മുറി തണുപ്പിക്കും. ആവശ്യത്തിന് തണുപ്പായാൽ എസി സ്വയം ഓഫാവും.സാങ്കേതിക വിദ്യയിൽ മുങ്ങി നിൽക്കുന്നതിനാൽ കളന്മാർക്ക് അകത്തുകടക്കാനും ജന്മത്ത് കഴിയില്ല.