കെഎസ്ആർടിസി ബസ് സര്‍വീസുകളിൽ ഏറ്റവും പേരുകേട്ട ഒന്നാണ് മിന്നൽ ബസ് സർവീസുകൾ.തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് വിവിധ ഭാഗങ്ങളിലേക്കായി മിന്നൽ ബസുകൾ സർവീസ് നടത്തുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് തിരുവനന്തപുരം- കട്ടപ്പന കെഎസ്ആർടിസി മിന്നൽ.തിരുവനന്തപുരത്ത് നിന്ന് ഏറ്റവും കുറഞ്ഞ സമയത്തിൽ കട്ടപ്പനയിലേക്കും തിരികെയും വരേണ്ടവർക്ക് ഈ ബസിനെ ആശ്രയിക്കാം. മുൻകൂട്ടി നിശ്ചയിച്ച ചുരുക്കം ചില ബസ് സ്റ്റേഷനുകളിലല്ലാതെ കയറുകയില്ലെന്നതിനാൽ അനാവശ്യമായി സമയം പോവുകയുമില്ല.
തിരുവനന്തപുരത്ത് നിന്ന് എല്ലാ ദിവസവും രാത്രി 11.55 ന് പുറപ്പെടുന്ന കട്ടപ്പന- തിരുവനന്തപുരം കെ എസ് ആർ ടി സി മിന്നൽ സൂപ്പർ ഡീലക്സ് എയർ ബസ് (2355TVMKTP)രാവിലെ ആറ് മണിക്ക് കട്ടപ്പനയിൽ എത്തും. വെറും ആറ് മണിക്കൂറും ആറ് മിനിറ്റുമാണ് യാത്രയ്ക്ക് വേണ്ടിവരുന്ന സമയം. തിരുവനന്തപുരം, കൊട്ടാരക്കര,, കോട്ടയം, തൊടുപുഴ, ചെറുതോണി വഴിയാണ് ബസ് പോകുന്നത്. ₹431 രൂപയാണ് സാധാരണ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക്. അവധി ദിവസങ്ങൾ, വാരാന്ത്യങ്ങൾ തുടങ്ങിയ സമയങ്ങളിൽ നിരക്കിൽ വർധനവ് ഉണ്ടായേക്കാം.
തിരുവനന്തപുരത്ത് നിന്ന് ബസ് എടുത്താൽ നാലാമത്തെ സ്റ്റോപ്പാണ് കട്ടപ്പന. അതായത്, ഇരു നഗരങ്ങള്‍ക്കും ഇടയിൽ വെറും മൂന്ന് സ്റ്റോപ്പ് മാത്രമാണുള്ളത്. കൊട്ടാരക്കര, കോട്ടയം, തൊടുപുഴ എന്നിവയാണവ.
തിരുവനന്തപുരം -23:55 PM
കൊട്ടാരക്കര - 01:05 AM
കോട്ടയം -02:40 AM
തൊടുപുഴ -03:50 AM
കട്ടപ്പന -06:00 AM എന്നിങ്ങനെയാണ് സ്റ്റോപ്പും അവിടെയെത്തുന്ന സമയവും.
കട്ടപ്പനയില്‍ നിന്ന് എല്ലാ ദിവസവും രാത്രി 10.30 ന് പുറപ്പെടുന്ന കെ എസ് ആർ ടി സി മിന്നൽ സൂപ്പർ ഡീലക്സ് എയർ ബസ് (2230KTPTVM)പിറ്റേന്ന് രാവിലെ 4.15 ന് തിരുവനന്തപുരത്ത് എത്തും. കട്ടപ്പന - തൊടുപുഴ - കോട്ടയം - കൊട്ടാരക്കര - തിരുവനന്തപുരം റൂട്ടിലാണ് യാത്ര.
കട്ടപ്പന -10:30 PM
തൊടുപുഴ - 112:45 AM
കോട്ടയം - 101:55 AM
കൊട്ടാരക്കര - 1 03:20 AM
തിരുവനന്തപുരം - 1 04:45 AM എന്നിങ്ങനെയാണ് സ്റ്റോപ്പും അവിടെയെത്തുന്ന സമയവും.