കാസർകോട് സ്വദേശിയായ വൈദികനാണ് പണം നഷ്‌ടപ്പെട്ടത്.ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്ത് വൈദികനിൽ നിന്നും പണം തട്ടിയതായി ആണ് പരാതി. ഒരു കോടി നാൽപത്തിയൊന്ന് ലക്ഷം രൂപയാണ് വൈദികനിൽ നിന്ന് തട്ടിയെടുത്തത്.ആദ്യം 50 ലക്ഷവും പിന്നീട് 17 ലക്ഷവും ഇടപാടുകാർക്കു നൽകി. വാഗ്ദാനം ചെയ്‌ത രീതിയിൽ പണം തിരികെ നൽകിയതോടെ പലരിൽ നിന്നായി 1.41 കോടി രൂപ സ്വരൂപിച്ച് വൈദികൻ വീണ്ടും നിക്ഷേപിച്ചു.എന്നാൽ പിന്നീട് വൈദികന് സംഘത്തെ ബന്ധപ്പെടാൻ സാധിച്ചില്ല. ഇതോടെയാണ് പരാതി നൽകിയത്. കടുത്തുരുത്തി പൊലീസിനാണ് വൈദികൻ പരാതി നൽകിയത്.