Drisya TV | Malayalam News

വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു,വെൽഡർക്ക് രണ്ടുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും

 Web Desk    19 Jan 2025

വീടിൻ്റെ മേൽക്കൂര തകർന്നു വീണ് കേടുപാട് സംഭവിച്ച കേസിൽ നഷ്ടപരിഹാരം നൽകാൻ തയ്യാറാകാത്ത അമ്പലവയൽ സ്വദേശിയായ വെൽഡർക്ക് രണ്ടുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും. വയനാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷനാണ് ശിക്ഷ വിധിച്ചത്. 2021 ഒക്ടോബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പരാതിക്കാരന്റെ വീട്, ടെറസ് -ഓട് ഉൾപ്പെടെ പ്രവൃത്തികൾ പൂർത്തീകരിച്ച് ഒരാഴ്‌ചക്കകം തകർന്നു വീണ് വാട്ടർ ടാങ്ക്, ചിമ്മിനി, പാത്തി എന്നിവ തകർന്ന സാഹചര്യത്തിൽ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകുകയായിരുന്നു.

കമീഷൻ നിരവധി അവസരം നൽകിയിട്ടും പരാതിക്കാരന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷത്തി രണ്ടായിരം രൂപയും പലിശയും നൽകാൻ പ്രതി തയ്യാറായില്ല. ഇതിനെ തുടർന്നാണ് പ്രതിക്കെതിരെ കമീഷൻ വാറന്റ് പുറപ്പെടുവിച്ച് അമ്പലവയൽ പൊലീസ് മുഖേന പ്രതിയെ അറസ്റ്റ് ചെയ്ത‌ത്. കമ്മീഷൻ നൽകിയ പിഴ അടക്കാതിരുന്നാൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

  • Share This Article
Drisya TV | Malayalam News