ലോകത്ത് ഏറ്റവുംകൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരങ്ങളുടെ പട്ടികയിൽ 50-ാം റാങ്കാണ് എറണാകുളത്തിന്. കൊളംബിയയിലെ ബാരൻക്വിലയാണ് ഒന്നാമത്. രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ ഇന്ത്യൻ നഗരങ്ങൾതന്നെ. കൊൽക്കത്തയും ബെംഗളൂരുവും പുണെയും. അഞ്ചാംസ്ഥാനത്ത് ലണ്ടൻ.
62 രാജ്യങ്ങളിലെ വാഹനഗതാഗതം നിരീക്ഷിച്ച് തയ്യാറാക്കുന്ന ടോംടോം ട്രാഫിക് ഇൻഡെക്സിലെ 500 നഗരങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഉൾപ്പെടുന്നത്.തിരക്കുള്ളസമയങ്ങളിൽ കൊൽക്കത്തയിൽ 10 കിലോമീറ്റർ കടക്കാൻ ശരാശരി 34 മിനിറ്റ് 33 സെക്കൻഡ് വേണം. ബെംഗളൂരുവിൽ 34 മിനിറ്റും 10 സെക്കൻഡുമാണ് വേണ്ടത്. എറണാകുളത്താകട്ടെ 10 കിലോമീറ്റർ കടക്കാൻ ശരാശരി 28 മിനിറ്റും 30 സെക്കൻഡും എടുക്കും. ബെംഗളൂരുവിൽ ഗതാഗതക്കുരുക്കിൽ ഒരു വർഷം ശരാശരി 117 മണിക്കൂർ റോഡിൽ നഷ്ടമാകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. എറണാകുളത്ത് ശരാശരി 88 മണിക്കൂറും.