ആകാശക്കാഴ്ചകൾ കാണാൻ ഇഷ്ടമുള്ളവർ ജനുവരി 17,18 എന്നീ ദിനങ്ങൾ ഓർത്തുവെച്ചോളു. ഈ ദിനങ്ങളിൽ രാത്രി ആകാശത്തേക്ക് കണ്ണും നട്ടിരുന്നാൽ ഒരപൂർവമായ കാഴ്ച കാണാം. ആകാശത്ത് ചന്ദ്രന് പുറമെ ശുക്രൻ, വ്യാഴം, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനുള്ള അവസരമാണിത്.ചന്ദ്രന് താഴെ നിരയായാണ് ഗ്രഹങ്ങളെ കാണാൻ സാധിക്കുക.'പ്ലാനറ്റ് പരേഡ്' എന്നാണ് ഈ അപൂർവ പ്രതിഭാസത്തെ വിളിക്കുന്നത്. ഇതുകൂടാതെ ഈ വർഷത്തെ ഏറ്റവും ഇരുട്ടുള്ള ആകാശമായിരിക്കും ഈ ദിവസങ്ങളിൽ.
ഭൂമിയുടെ വീക്ഷണകോണിൽ നിന്ന് നേരെ എതിരായി നിൽക്കുന്നതിനാൽ ചൊവ്വയെ സാധാരണ കാണാൻ സാധിക്കാറില്ല. എന്നാൽ ഈ ദിവസങ്ങളിൽ ചൊവ്വ ആകാശത്ത് വ്യക്തമായി തെളിഞ്ഞുവരും.അപൂർവ കാഴ്ച കാണാനായി പ്രകാശമലിനീകരണം കുറഞ്ഞ ഇരുണ്ട പ്രദേശത്ത് നിൽക്കുന്നതായിരിക്കും ഉചിതം. അത് കൂടാതെ സൂര്യസ്തമയത്തിന് ശേഷമുള്ള സമയമായിരിക്കും നിരീക്ഷണത്തിന് മികച്ചത്.വാനനിരീക്ഷണം നടത്തുന്നവർക്ക് ഏറെ മികച്ച അവസരമാണ് 2025 ജനുവരി.