ജപ്പാനിലെ മത്സ്യവിപണിയിൽ പുതുവത്സര ദിനത്തോടനുബന്ധിച്ച് നടന്ന ലേലത്തിൽ 276 കിലോ ഗ്രാം ഭാരം വരുന്ന ബ്ലൂഫിൻ ട്യൂണ 1.3 ദശലക്ഷം ഡോളറിനാണ്(ഏകദേശം 11 കോടി രൂപ) മീൻ വിറ്റുപോയത്. മോട്ടോര്‍ സൈക്കിളിനോളം വലിപ്പം വരുന്ന ഭീമന്‍ മത്സ്യമാണിത്.ഒണോഡേര എന്ന ഹോട്ടൽ ഗ്രൂപ്പാണ് ട്യൂണ സ്വന്തമാക്കിയത്. 2020 മുതൽ തുടർച്ചയായി അഞ്ചു വർഷം ടോക്യോ ഫിഷ് മാർക്കറ്റിൽ വൻ തുക നൽകിയാണ് ഇവർ ട്യൂണ വാങ്ങുന്നത്. കഴിഞ്ഞ വർഷം നടന്ന ലേലത്തിലും ഏകദേശം 6.2 കോടി രൂപയ്ക്ക് ഒണോഡേര ഗ്രൂപ്പ് ട്യൂണ മത്സ്യം സ്വന്തമാക്കിയിരുന്നു.