വാട്‌സ്ആപ്പില്‍ ഡോക്യുമെന്റ് ഷെയറിംഗ് ഇനി വേറെ ലെവലാവും. ഡോക്യുമെന്റുകള്‍ ഇനി നേരിട്ട് സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാനുള്ള ഫീച്ചര്‍ മെറ്റ അവതരിപ്പിച്ചു. ആദ്യഘട്ടത്തില്‍ ഐഫോണുകളിലായിരിക്കും ഫീച്ചര്‍ ലഭ്യമാകുക. സാധാരണ ഫോണ്‍ ക്യാമറയിലോ അല്ലെങ്കില്‍ സ്‌കാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടോ വേണം ഡോക്യുമെന്റ് വാട്‌സ്ആപ്പില്‍ അയക്കാന്‍. ഇത് ഏറെ സമയമെടുക്കുന്നതാണ്. പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതോടെ ഇനി സമയവും ലാഭിക്കാം. ഐ.ഒ.എസ് ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റില്‍ ഈ സൗകര്യം ലഭ്യമാവുമെന്ന് മെറ്റ അറിയിച്ചു.