റഷ്യൻ സേന വികസിപ്പിച്ച ''കലിങ്ക മോണിറ്ററിങ് സിസ്റ്റം'' എന്ന ഈ അത്യാധുനിക സാങ്കേതിക വിദ്യക്ക് ''സ്റ്റാർലിങ്ക് കില്ലർ'' എന്നാണ് വിളിപ്പേര്.ഈ സാങ്കേതിക വിദ്യയ്ക്ക് സ്റ്റാർലിങ്ക് പോലുള്ള ഉപഗ്രഹ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന ശത്രുക്കളുടെ ആളില്ലാ യുദ്ധവിമാനങ്ങളിൽ നിന്നും ബോട്ടുകളിൽ നിന്നുമുള്ള സിഗ്നലുകൾ പിടിച്ചെടുക്കാനും അവയെ കണ്ടെത്താനും കഴിവുണ്ട്. ഒപ്പം സ്റ്റാർലിങ്ക് ടെർമിനലുകൾ ട്രയ്സ് ചെയ്ത് കണ്ടെത്തി ആക്രമിക്കാനും കഴിയും.