Drisya TV | Malayalam News

നമ്മുടെ രാജ്യത്തെ ഈ സംസ്ഥാനത്തിന് മാത്രം റെയില്‍വേസ്‌റ്റേഷന്‍ ഇല്ലാത്തത് എന്തുകൊണ്ട്?

 Web Desk    29 Nov 2024

റെയില്‍വേ സര്‍വ്വീസ് ഇല്ലാത്ത ഒരു സംസ്ഥാനം ഇന്ത്യയിലുണ്ട്.പ്രകൃതി സ്‌നേഹികളുടെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിക്കിം ആ സംസ്ഥാനം. റെയില്‍വേ ഇല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണിത്.സിക്കിമിന് ഒരു റെയില്‍ സര്‍വ്വീസ് പോലുമില്ലാത്തതിന് കാരണം സിക്കിമിന്റെ പരുക്കന്‍ ഭൂപ്രദേശമാണ്. ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍ കുറച്ചൊന്നുമല്ല ഇവിടെയുള്ളത്. മനോഹരമായ പ്രകൃതിയും കാഴ്ചയ്ക്ക് ആകര്‍ഷകമായ സ്ഥലവുമാണ് ഇവിടെ ഉള്ളതെങ്കിലും കുത്തനെയുളള താഴ്വരകളും ഇടുങ്ങിയ ചുരങ്ങളും ഉയര്‍ന്ന മലനിരകളും മാത്രമല്ല ഇവിടങ്ങളില്‍ മണ്ണിടിച്ചിലും ഭൂകമ്പങ്ങളും ഉണ്ടാകാന്‍ സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ റെയില്‍വേലൈന്‍ നിര്‍മ്മിക്കുന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതും അപ്രായോഗികവുമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും ഫെബ്രുവരി 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി സിക്കിമിന്റെ ആദ്യത്തെ റെയില്‍വേ സ്റ്റേഷന് തറക്കല്ലിട്ടത് വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. വിനോദ സഞ്ചാരത്തിനും പ്രതിരോധ ആവശ്യങ്ങള്‍ക്കുമായി റെയില്‍ സര്‍വ്വീസ് ഉപകരിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.

  • Share This Article
Drisya TV | Malayalam News