വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിന്റെ എഡിറ്ററും ഓക്സ്ഫോർഡ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറും ആയ ജാൻ-ഇമ്മാനുവൽ ഡി നെവ് ഫിൻലാൻഡിനെ കുറിച്ച് പറഞ്ഞത് സമ്പന്നരും ആരോഗ്യമുള്ളവരും സാമൂഹികബന്ധങ്ങളും പിന്തുണയും ഉള്ളവരും പ്രകൃതിയുമായി അടുപ്പമുള്ളവരും ആണ് എന്നാണ്.
ഡെന്മാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ, നെതർലാൻഡ്‌സ് എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. കോസ്റ്റാറിക്കയും (നമ്പർ 6) മെക്സിക്കോയും (നമ്പർ 10) നോർവേ (നമ്പർ 7), ഇസ്രായേൽ (നമ്പർ 8, ലക്സംബർഗ് (നമ്പർ 9) എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റ് രാജ്യങ്ങൾ.
യുഎസ്, ഓസ്‌ട്രേലിയ, യുകെ എന്നിവയ്ക്ക് നോർഡിക് രാജ്യങ്ങൾക്ക് സമാനമായ പ്രതിശീർഷ ജിഡിപി ഉണ്ടെങ്കിലും സാമ്പത്തിക അസമത്വം കൂടുതലാണ് എന്നാണ് റിപ്പോർട്ട് പറയുന്നത്. യുകെ ഇരുപത്തിമൂന്നാം സ്ഥാനത്തും അമേരിക്ക 24 -ാം സംസ്ഥാനത്തുമാണ് ഉള്ളത്. സാമ്പത്തിക ഘടകങ്ങൾക്കപ്പുറം, സാമൂഹിക വിശ്വാസത്തിൻ്റെയും മനുഷ്യബന്ധത്തിൻ്റെയും പ്രാധാന്യവും റിപ്പോർട്ട് ഊന്നിപ്പറഞ്ഞു. മെക്‌സിക്കോയുടെയും കോസ്റ്ററിക്കയുടെയും റാങ്കിംഗിലെ ഉയർച്ചയ്ക്ക് കാരണം ശക്തമായ സാമൂഹിക ബന്ധങ്ങളാണ്. 147 രാജ്യങ്ങളിൽ 118-ാം സ്ഥാനത്താണ് ഇന്ത്യ.