Drisya TV | Malayalam News

കാർബൺ മോണോക്സൈഡ് ശ്വസിച്ച് യുവാവ് ജീവനൊടുക്കി

 Web Desk    21 Mar 2025

മുംബൈ വസായി കമാനിലെ ഒരു ബംഗ്ലാവിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് ബുധനാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. ശ്രേയ് അഗർവാൾ (27) ആണ് മരിച്ചത്. വാതക ചോർച്ച ഒഴിവാക്കാൻ ജനലുകളും വാതിലുകളും ടേപ്പ് ഉപയോഗിച്ച് അടച്ചിരുന്നു.

അഗർവാൾ ഹെൽമെറ്റ് ധരിച്ചിരുന്നു. അകത്ത് പ്രവേശിക്കുന്നവരോട് ലൈറ്റ് ഓണാക്കരുതെന്നും മറ്റ് സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള കുറിപ്പ് പുറത്ത് വെച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. ബംഗ്ലാവിന്റെ പ്രവേശന കവാടത്തിൽ ഇംഗ്ലീഷിൽ എഴുതിയിരുന്ന കുറിപ്പിൽ വീട്ടിനുള്ളിലെ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. ഹൈഡ്രോളിക് കട്ടർ-സ്പ്രെഡർ ഉപയോഗിച്ച് വാതിൽ തുറന്നശേഷം പിപിഇ കിറ്റുകളും ശ്വസന ഉപകരണങ്ങളും സജ്ജീകരിച്ച് അഗ്‌നിശമന സേനാംഗങ്ങൾ ബംഗ്ലാവിന് അകത്ത് കയറുകയായിരുന്നു.

ഹെൽമെറ്റ് ധരിച്ചിരുന്ന അഗർവാൾ സിലിൻഡറുമായി ബന്ധിപ്പിച്ച നെബുലൈസർ ട്യൂബ് ഉപയോഗിച്ച് വായിലൂടെ ശ്വസിച്ചാണ് മരിച്ചതെന്ന് കരുതുന്നു. പൂർണമായും വീർത്ത നിലയിലായിരുന്നു മൃതദേഹം. ബംഗ്ലാവിന് പുറത്തേക്ക് ഗ്യാസ് ചോരുന്നില്ലെന്ന് ഉറപ്പാക്കാൻ വാതിലുകളും ജനലുകളും ടേപ്പും മരപ്പലകകളും ഉപയോഗിച്ച് അടച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ഇവിടെ ജോലി ചെയ്ത മരപ്പണിക്കാരനെ ചോദ്യം ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി അഗർവാളിനെ ബന്ധപ്പെടാൻ കഴിയാതിരുന്ന സഹോദരി സഹായം തേടി മുംബൈ പോലീസ് കമ്മീഷണർക്ക് ഇമെയിൽ അയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഗർവാൾ ഒരു വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന് സമീപത്തുള്ള ആളുകൾ പോലീസിനോട് പറഞ്ഞു. ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

വീട്ടിൽനിന്ന് അഞ്ച് കാർബൺ മോണോക്സൈഡ് സിലിൻഡറുകൾ പോലീസ് കണ്ടെത്തി. ഇവ എവിടെനിന്ന് ലഭിച്ചുവെന്ന് കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചുമരിൽ ഒട്ടിച്ച ആത്മഹത്യാക്കുറിപ്പിൽ തനിക്ക് ഗുരുതരമായ അസുഖം ബാധിച്ചതായും അതുകൊണ്ടാണ് ജീവൻ അവസാനിപ്പിക്കുന്നതെന്നും എഴുതിയിരുന്നു.

  • Share This Article
Drisya TV | Malayalam News