വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതുതന്നെയാണ് എമ്പുരാന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. ഇപ്പോഴിതാ സിനിമാപ്രേമികളെ ആവേശഭരിതരാക്കുന്ന ഒരു പ്രഖ്യാപനം വന്നിരിക്കുകയാണ്. എമ്പുരാന്‍ റിലീസിന് മുന്‍പ് ലൂസിഫര്‍ ഒരിക്കല്‍ക്കൂടി തിയറ്ററുകളിലേക്ക് എത്തും എന്നതാണ് അത്. എമ്പുരാന്‍ റിലീസിന് മുന്നോടിയായി ലൂസിഫര്‍ റീ റിലീസ് ചെയ്യാനുള്ള ആഗ്രഹം നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നേരത്തെ പങ്കുവച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോഴാണ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത്. എമ്പുരാന്‍ തിയറ്ററുകളിലെത്തുന്നതിന് കൃത്യം ഒരാഴ്ച മുന്‍പ്, മാര്‍ച്ച് 20 ന് ലൂസിഫര്‍ തിയറ്ററുകളില്‍ എത്തും. മാര്‍ച്ച് 27 നാണ് എമ്പുരാന്‍ റീ റിലീസ്.ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.