ആസിഫ് അലി, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം' ഇപ്പോഴും തിയേറ്ററുകളിൽ സൂപ്പർഹിറ്റായി പ്രദർശനം തുടരുകയാണ്. ഇതുവരെ, 76 കോടിയോളമാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്.
മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, ജഗദീഷ്, സായികുമാർ, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സോണിലിവാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഔദ്യോഗികമായി റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും, ഫെബ്രുവരി അവസാനവാരമോ മാർച്ച് ആദ്യവാരമോ ആയി രേഖാചിത്രം ഒടിടിയിൽ പ്രതീക്ഷിക്കാം എന്നാണ് റിപ്പോർട്ട്.