തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ 2025-26 വാർഷിക പദ്ധതിയോടനുബന്ധിച്ചുള്ള വികസന സെമിനാർ 03/02/2025 തിങ്കളാഴ്ച രാവിലെ 10:30 ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. വികസന സെമിനാറിൽ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് മെമ്പർമാർ, നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി - വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, അംഗനവാടി വർക്കേഴ്സ്, ആശാ വർക്കേർസ്, ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.