നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനിസ്‌ട്രേഷനിൽ ഫയൽ ചെയ്ത രേഖകൾ പ്രകാരം മുന്നിലെ യാത്രക്കാരുടെ സീറ്റിന് താഴെയുള്ള ഫ്ലോർ വയറിംഗ് തകരാറിലാകുകയും എയർബാഗുകളും സീറ്റ് ബെൽറ്റുകളും ശരിയായി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്രയും കാറുകൾ തിരികെ വിളിക്കുന്നത്. ഡീലർമാർ ഫ്ലോർ വയറിംഗ് അസംബ്ലി സൗജന്യമായി പരിശോധിക്കുകയും മാറ്റിസ്ഥാപിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യും. കൂടാതെ, വയറിംഗ് കവറുകൾ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു.