അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2 ഒടിടി റിലീസിന് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.1800 കോടിയിലധികം രൂപയാണ് സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത്.
ഇരുപത് മിനിട്ടോളമുള്ള എക്സ്ട്രാ സീനുകൾ കൂട്ടിച്ചേർത്ത് ചിത്രത്തിന്റെ ഒരു റീലോഡഡ് വേർഷൻ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഈ പുതിയ വേർഷനാണ് നെറ്റ്ഫ്ലിക്സിൽ എത്തുന്നത്.3 മണിക്കൂർ 44 മിനിറ്റാണ് സിനിമയുടെ പുതിയ ദൈർഘ്യം. ചിത്രം ജനുവരി 30 ന് സ്ട്രീമിങ് ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒടിടിയിലെത്തുന്നത്. ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്.അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.