കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന ശാസ്ത്രകലാ ജാഥ (ഇൻഡ്യ സ്റ്റോറി)യ്ക്ക് ഫെബ്രുവരി 9ന് പാലായിൽ സ്വീകരണം നല്കുന്നതിന് ഒരുങ്ങളാകുന്നു. വിപുലമായ സംഘാടന സമിതി രൂപീകരിച്ചു. പാലാ മുനിസിപ്പൽ ഷാജു വി തുരുത്തൻ(ചെയർമാൻ), അഡ്വ. വി ജി വേണുഗോപാൽ (വൈസ് ചെയർമാൻ) സതീഷ് കുമാൻ എൻഎസ് (കൺവീനർ) ആയും 151 അംഗ ജനറൽ കമ്മിറ്റി രൂപീകരിച്ചു. പാലാ മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പി വി സോമശേഖരൻ നായർ അധ്യക്ഷത വഹിച്ചു. സനൽ കുമാർ ആർ, വി ജി വിജയകുമാർ, സുരേഷ് കുമാർ, എ ജയകുമാർ, ടോമിച്ചൻ തകടിലേൽ തുടങ്ങിയവർ സംസാരിച്ചു.