Drisya TV | Malayalam News

അന്നനാളത്തിൽ നിന്ന് ബ്ലേഡ് നീക്കം ചെയ്ത് കാരിത്താസിൽ അത്യപൂർവ എൻഡോസ്കോപ്പി

 Web Desk    25 Jan 2025

കോട്ടയം: അവിചാരിതമായി ബ്ലേഡ് ആമാശയത്തിൽ കുടുങ്ങിയ ഇരുപത്തിയൊന്നുകാരനെ അത്യപൂർവ എൻഡോസ്കോപ്പിയിലൂടെ കാരിത്താസ് ആശുപത്രിയിലെ വിദഗ്ധ സംഘം രക്ഷപ്പെടുത്തി.

കലശലായ പുറം വേദനയെ തുടർന്നാണ് ഇരുപത്തിയൊ ന്നുകാരൻ കാരിത്താസിലെത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലും CT സ്കാനിലുമായി അന്നനാളത്തിൽ മുറിവുള്ളതായും ശരീരത്തിൽ അന്യ വസ്തുവിന്റെ സാന്നിധ്യമുള്ളതായും സ്ഥിരീകരിക്കുകയായിരുന്നു. അയോർട്ടയ്ക്ക് വളരെ അരികിലിയായി അപകടമുണ്ടാക്കും  വിധം കിടന്നിരുന്ന ബ്ലേഡിന്റെ മറ്റുഭാഗങ്ങൾ വൻ കുടലിലും ചെറുകുടലിലും ഉണ്ടായിരുന്നു.

ഗുരുതരമായ അവസ്ഥയായതിനാൽ, സങ്കീർണ്ണതകൾ ഒഴിവാക്കാൻ ഡോ. ദീപക്ക് മധുവിന്റെ നേതൃത്വത്തിലുള്ള സംഘം എൻഡോസ്കോപ്പി തിരഞ്ഞെടുത്തു .  വളരെ കൃത്യതയോടെ നടന്ന ചികിത്സാപ്രക്രിയയിൽ വളരെ വേഗം തന്നെ പ്രശ്നത്തിന് പരിഹാരം കാണാനും രോഗിക്ക്  ആശ്വാസം പകരാനും കാരിത്താസിലെ വിദഗ്ധ മെഡിക്കൽ സംഘത്തിന് സാധിച്ചു. കൃത്യവും സൂക്ഷ്മവുമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ  അഭിമാനിക്കുന്നു എന്ന്  ഹോസ്പിറ്റൽ ഡയറക്ടർ ആൻഡ് സിഇഒ  ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.

  • Share This Article
Drisya TV | Malayalam News