ഭാരത് മൊബിലിറ്റി എക്സ്പോ നടക്കുന്ന ഡൽഹി ഭാരത് മണ്ഡപത്തിലെ ഹീറോയുടെ ഇലക്ട്രിക് സ്കൂട്ടറാണ് കക്ഷി. അതിലേക്ക് സംയോജിപ്പിക്കാവുന്ന തരത്തിൽ ഓട്ടോറിക്ഷാ രൂപത്തിലുള്ള ബോഡി കൂടി ചേർത്തുവെക്കാമെന്ന് മാത്രം. ഇതോടെ സ്കൂട്ടറായോ ഓട്ടോറിക്ഷയായോ ഉപയോഗിക്കാം. കുടുംബവുമൊത്ത് അടുത്തുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനോ ടാക്സി ആവശ്യത്തിനോ ഇത് ഓട്ടോറിക്ഷയാക്കാം. അപ്പോൾ സ്കൂട്ടർ ഓടിക്കുന്ന ഡ്രൈവറുടെ മുകളിലേക്ക് വരെ മേൽക്കൂര നീങ്ങിയെത്തും.
റിക്ഷാ ബോഡിയിലേക്ക് സ്കൂട്ടർ സംയോജിപ്പിക്കലും വേർതിരിക്കലുമെല്ലാം വളരേ എളുപ്പം. മൂന്ന് മിനിറ്റിനുള്ളിൽ ഇത് സാധ്യം. വെറും മൂന്ന് ബട്ടണിലാണ് ഇതെല്ലാം പ്രവർത്തിക്കുന്നത്. പത്ത് കിലോവാട്ടിന്റെ ബാറ്ററി ഉപയോഗിക്കുന്ന വാഹനത്തിന് 50 കിലോമീറ്റർ വരേയാണ് വേഗം. ഈവർഷം പകുതിയോടെ വാഹനം വിപണിയിലിറക്കും. ആദ്യമായാണ് ഇത്തരം ഒരു വാഹനം ഇന്ത്യൻ വിപണിയിലിറങ്ങുന്നതെന്നും പ്ലാറ്റിനം എ ഡിസൈൻ പുരസ്കാരം ഉൾപ്പെടെ ഇതിന് ലഭിച്ചതായും കമ്പനി അവകാശപ്പെടുന്നു.