Drisya TV | Malayalam News

മലയാളത്തിലെ ഒരുപിടി സൂപ്പർഹിറ്റ് സിനിമകൾ ഈ ആഴ്‌ച ഒടിടിയിൽ എത്തുന്നു 

 Web Desk    18 Jan 2025

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്‌ത ആക്‌ഷൻ ത്രില്ലർ ചിത്രമാണ് പണി.ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഗിരിയെ അവതരിപ്പിച്ചതും ജോജു തന്നെ. അഭിനയ, സാഗർ സൂര്യ, ജുനൈസ്, സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.ജനുവരി 16 മുതൽ സോണി ലിവിൽ കാണാം.

ആഷിഖ് അബു സംവിധാനം ചെയ്ത‌ ആക്‌ഷൻ ത്രില്ലർ ആണ് റൈഫിൾ ക്ലബ്ബ്.ചരിത്രപ്രസിദ്ധമായ ഒരു റൈഫിൾ ക്ലബ്ബിനെ പശ്ചാത്തലമാക്കിയുള്ളതാണ് ചിത്രം. വിജയരാഘവൻ, ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ, അനുരാഗ് കശ്യപ്, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, വിഷ്ണു അഗസ്ത്യ, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ്, പ്രശാന്ത് മുരളി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണിത്.ഒ ടി ടി പ്ലാറ്റഫോം ആയ നെറ്റ്ഫ്ലിക്സിൽ ജനുവരി 16 മുതൽ സ്ട്രീമിങ് തുടങ്ങി.

നസ്ലിനും സംവിധായകൻ ഗിരീഷ് എ.ഡിയും ഒന്നിച്ച ടെക്നോ ക്രൈം ത്രില്ലർ ചിത്രമാണ് ഐ ആം കാതലൻ.ലിജോമോൾ ജോസ്, ദിലീഷ് പോത്തൻ, അനിഷ്മ അനിൽകുമാർ, വിനീത് വാസുദേവൻ, സജിൻ ചെറുകയിൽ, വിനീത് വിശ്വം, സരൺ പണിക്കർ, അർജുൻ കെ, ശനത് ശിവരാജ്, അർഷാദ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. മനോരമ മാക്സിൽ ജനുവരി 17 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

  • Share This Article
Drisya TV | Malayalam News