Drisya TV | Malayalam News

ഇന്ത്യയിലെ വാഹന നിരയിലേക്ക് പുതിയൊരു ഇലക്ട്രിക് മോഡൽ കൂടി എത്തിച്ച് മെഴ്സിഡീസ് ഇ.എക്യു.എസ്.450

 Web Desk    14 Jan 2025

ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡീസ് ഇ.എക്യു.എസ്.450 എസ്.യു.വിയാണ് ഏറ്റവുമൊടുവിലായി ഇലക്ട്രിക് വാഹനനിരയിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. അഞ്ച് സീറ്റർ എസ്.യു.വിയായി എത്തിയിട്ടുള്ള ഈ വാഹനത്തിന് 1.28 കോടി രൂപയാണ് എക്സ്ഷോറൂം വില. ജി 580 ഇലക്ട്രിക്കിനൊപ്പം ഭാരത് മൊബിലിറ്റി എക്സ്പോയിൽ ഈ വാഹനവും പ്രദർശിപ്പിക്കും.122 കിലോവാട്ട് ബാറ്ററിപാക്കാണ് ഇതിൽ നൽകിയിട്ടുള്ളത്. എന്നാൽ, ഈ വാഹനം 820 കിലോമീറ്റർ റേഞ്ച് ഉറപ്പാക്കുന്നുണ്ട്.അതേസമയം, പവറിൽ ഈ വാഹനം അൽപ്പം പിന്നിലാണ്. 360 എച്ച്.പി. പവറും 800 എൻ.എം.ടോർക്കുമാണ് ഇ.ക്യു.എസ്. 450-യിലെ ഇലക്ട്രിക് മോഡൽ ഉത്പാദിപ്പിക്കുന്ന പവർ.

സ്പീഡ് ചാർജിങ്ങിനുള്ള ഓപ്ഷനുൾപ്പെടെ നൽകിയാണ് മെഴ്സിഡീസ് ഇ.ക്യു.എസ്.450 എസ്.യു.വി. എത്തിച്ചിരിക്കുന്നത്. 200 കിലോവാട്ട് ഡി.സി. ചാർജർ ഉപയോഗിച്ച് 31 മിനിറ്റിനുള്ളിൽ പത്ത് ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. എന്നാൽ, 22 കിലോവാട്ട് എ.സി. വാൾ ബോക്സ് ചാർജർ ഉപയോഗിച്ച് 6.25 മണിക്കൂറിൽ ബാറ്ററി പൂജ്യത്തിൽ നിന്ന് 100 ശതമാനം ചാർജ് ചെയ്യാം. 6.1 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും.

ക്ലോസ്ഡ് ഗ്രില്ല്, എൽ.ഇ.ഡി. ഡി.ആർ.എല്ലും കണക്ടഡ് ലൈറ്റ് സ്ട്രിപ്പും പ്രൊജക്ഷൻ ഹെഡ്ലാമ്പും ചേരുന്നതാണ് ഹെഡ്ലാമ്പ് യൂണിറ്റ്.ഇലക്ട്രിക് ആർട്ട് ലൈൻ എന്ന മേഴ്സിഡീസ് വിശേഷിപ്പിക്കുന്ന 21 ഇഞ്ച് പെയിന്റഡ് അലോയി വീലാണ് ഇ.ക്യു.എസ്.450 ൽ ഉള്ളത്.ഇത് ഇഞ്ച് സീറ്റർ എസ്.യു.വിയായതിനാൽ മുന്നാം നിര സീറ്റുകളുടെ സ്ഥാനത്ത് ഉയർന്ന ലഗേജ് സ്പേസാണ് നൽകിയിട്ടുള്ളത്. 56 ഇഞ്ച് ഹൈപ്പർ സ്ക്രീൻ ഉൾപ്പെടെ ഫീച്ചറുകളും ഇരുവാഹനങ്ങളും പങ്കിടുന്നുണ്ട്. 17.7 ഇഞ്ച് വലിപ്പത്തിലുള്ള പാസഞ്ചർ സ്ക്രീനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ 15 സ്പീക്കർ ബർമെസ്റ്റർ ഓഡിയോ സിസ്റ്റം എന്നിവയും ഈ വാഹനത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News