കേരളം കാണാനായി പ്രീമിയം വിൻ്റേജ് മോഡൽ വാഹനങ്ങളിൽ ലണ്ടനിൽ നിന്നുള്ള 51 പേർ എത്തിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. 1980 കളിലെ പോർഷെ, വോൾവോ തുടങ്ങിയ 21 വാഹനങ്ങളിലാണ് സീനിയർ സിറ്റിസൺ ആയിട്ടുള്ള ലണ്ടൻ നിവാസികൾ കൊച്ചിയിൽ എത്തിയത്. അവിടെ നിന്നും തേക്കടിയിലേക്കും മൂന്നാറിലേക്കും റോഡ് വഴി ഇവർ യാത്ര ചെയ്യുമെന്നും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ മന്ത്രി വ്യക്തമാക്കി.