ശബരിമല നട തുറന്ന് ഒൻപത് ദിവസം പൂർത്തിയാവുമ്പോൾ വരുമാനത്തിലും തീർഥാടകരുടെ എണ്ണത്തിലും വൻ വർധനവ്.41.64 കോടിയാണ് ഇത് വരെയുള്ള വരുമാനം. മുൻ വർഷത്തെക്കാൾ 13 കോടിയുടെ വർധനവ്. ഭക്തരുടെ എണ്ണത്തിലും വലിയ വ്യത്യാസമുണ്ട്. മുൻ വർഷത്തേക്കാൾ 3 ലക്ഷം പേർ കൂടുതൽ എത്തി.ശബരിമലയിൽ അപ്പം വരുമാനം 9 ദിവസത്തിനുള്ളിൽ 2.21 കോടി. കഴിഞ്ഞ തവണ ഈ സമയം 1.80 കോടിയായിരുന്നു വരുമാനം. അരവണ വരുമാനം 17.71 കോടി. മുൻ വർഷം 11.57 കോടി. കാണിക്കയായി ഇതു വരെ 13.92 കോടി ലഭിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 9.3 കോടിയാണ് ലഭിച്ചത്.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്താണ് ഇക്കാര്യം വ്യക്തമാക്കിയത്.