പാലക്കാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് ആരംഭിച്ച് കാഴ്ചകൾകണ്ട് തിരിച്ചെത്തിക്കും. അഞ്ചുയാത്രകളിൽ മൂന്നാറിലേക്കുള്ളയാത്ര രണ്ടുദിവസം നീളുന്നതും മറ്റ് യാത്രകളെല്ലാം ഒരു ദിവസത്തേതുമാണ്.മലക്കപ്പാറ, സൈലന്റ് വാലി, മൂന്നാർ എന്നിവിടങ്ങളിലേക്കും ആഡംബര കപ്പൽ യാത്രയും ഇതിൽ ഉൾപ്പെടുന്നു.12-ന് നെഫർറ്റിറ്റി ഡി.എൽ.എക്സ് ആഡംബരക്കപ്പൽ യാത്രയ്ക്കായി രാവിലെ 11-ന് യാത്ര പുറപ്പെടും. ബസ് ചാർജ്, എൻട്രി ഫീസ് എന്നിവയടക്കം 3,930 രൂപ ഈടാക്കും.
13-ന് മലക്കപ്പാറയിലേക്ക് രാവിലെ ആറിന് ബസ് പുറപ്പെടും. ബസ് ചാർജിനത്തിൽ 830 രൂപയാണ് ഈടാക്കുന്നത്.
19-ന് രാവിലെ 10-ന് മൂന്നാറിലേക്ക് യാത്ര പുറപ്പെടും. രണ്ടുദിവസത്തെ യാത്രയാണ്. ബസ് ചാർജ്, താമസം എന്നീയിനത്തിൽ 1,550 രൂപ ഈടാക്കും.
31-ന് നെഫർറ്റിറ്റി ഡി.എൽ.എക്സ് ആഡംബരക്കപ്പൽ യാത്രയ്ക്കായി രാവിലെ 11-ന് യാത്ര പുറപ്പെടും. ബസ് ചാർജ്, എൻട്രി ഫീസ് എന്നിവയടക്കം 3,930 രൂപ ഈടാക്കും.