Drisya TV | Malayalam News

"സ്ലീപ് ടൂറിസം"ഇന്ത്യയിലും ഡിമാൻഡ് കൂടുന്നു 

 Web Desk    23 Nov 2024

ഉറക്കം മനുഷ്യന്റെ ജീവിതത്തിൽ ഒരു അഭിവാജ്യ ഘടകമാണ്. മിക്കവരും ഇപ്പോള്‍ ടൂര്‍ പോകുന്നത് നഗരത്തിന്റെ തിരക്കില്‍നിന്നും മാറി സ്വസ്ഥവും സുന്ദരവുമായ ഒരിടത്ത് നല്ല ഭക്ഷണവും കഴിച്ച് സുഖമായി ഉറങ്ങാനാണ് എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉറങ്ങാനുള്ള സമയവും കൂടി ചേർത്തെടുത്താണ് മിക്കവരുടെയും ഓട്ടം. ഈ തിരക്കുപിടിച്ച ഓട്ടങ്ങളെല്ലാം മാറ്റിവെച്ച് കുറച്ചുദിവസം സ്വസ്ഥമായി, സുഖമായി കിടന്ന് ഉറങ്ങുന്നത് ഒന്നാലോചിച്ചു നോക്കിയേ.ഹോ! ഓർക്കുമ്പോ തന്നെ എന്തൊരു സുഖമാണ്, അല്ലേ. അതിനുള്ള അവസരം ഒരുക്കുകയാണ് ''സ്ലീപ് ടൂറിസം'' (Sleep Tourism).

ദൈനംദിന തിരക്കുകളിൽ നിന്ന് മാറി അൽപം യോഗയും ചെറിയ നടത്തവും വായനയും ഒക്കെയായി മനസിന് ശാന്തിയും സമാധാനവും ലഭിക്കാൻ സ്ലീപ് ടൂറിസം സഹായിക്കുന്നു എന്നാണ് വിലയിരുത്തൽ.സ്ലീപ് ടൂറിസം വാഗ്ദാനം ചെയ്യുന്ന നിരവധി റിസോർട്ടുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഇന്ത്യയിലുമുണ്ട്. സ്കൈസ്കാനർ ട്രാവൽ ട്രെൻഡ്സിന്റെ റിപ്പോർട്ട് പ്രകാരം സ്ലീപ് ടൂറിസം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം 2025-ഓടുകൂടി 70 ശതമാനത്തിലെത്തും. സഞ്ചാരികളിൽ 57 ശതമാനവും ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്ന പാക്കേജുകളായിരിക്കും തിരഞ്ഞെടുക്കുക. എച്ച്.ടി.എഫ്. മാർക്കറ്റ് ഇന്റലിജൻസിന്റെ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ 640 ബില്യൺ ഡോളറിന്റെ വളർച്ചയാണ് സ്ലീപ് ടൂറിസം മൊത്തം വിനോദസഞ്ചാരമേഖലയ്ക്കും സംഭാവനചെയ്യാൻ പോകുന്നത്.

  • Share This Article
Drisya TV | Malayalam News