ആഡംബര സമുദ്ര വിനോദസഞ്ചാ രത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമായ സിൻഡല ദ്വീപ് സഞ്ചാരികൾക്കും സന്ദർശകർ ക്കുമായി വാതിൽ തുറന്നിട്ടതായി നിയോം ഡയറക്ടർ ബോർഡ് അറിയിച്ചു. ക്ഷണിക്ക പ്പെട്ട അതിഥികളുടെ ആദ്യ സംഘത്തെ ദ്വീപ് വരവേറ്റു.2022 ഡിസംബറിൽ കിരീടാവകാശി യും നിയോം ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് സിൻഡല ദ്വീപിൻ്റെ വിനോദസഞ്ചാര വികസന പദ്ധതി പ്രഖ്യാപിച്ചത്. സൗദി ടൂറിസം മേ ഖലയുടെ വളർച്ചയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് സിൻഡല.നിയോമിന്റെ നേതൃത്വത്തിൽ നാല്ദ്ദേശീയ നിർമാണ കമ്പനികളും അവയ്ക്ക് കീഴിലുള്ള 60-ഓളം ഉപ കരാറുകാരുടെയും 30,000 തൊഴിലാളികളുടെയും രണ്ടുവർഷത്തെ അ ശാന്തമായ പ്രയത്നങ്ങൾക്കൊടുവിലണ് സിൻഡല ദ്വീപ് യാഥാർഥ്യമാകുന്നത്. ദ്വീപ് സന്ദർശിക്കാൻ ക്ഷണിക്കപ്പെട്ട അതിഥികളു ടെ ആദ്യ ബാച്ചിനെ സിൻഡല സ്വീകരിച്ചു.സൗദിയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തായി നിയോം തീരത്തുനിന്ന് അഞ്ച് കിലോമീറ്റർ അകലെ ചെങ്കടലിലെ ടർക്കോയ്സ് ജലഭാഗത്തിന്റെ ഹൃദയഭാഗത്താണ് സിൻഡല സ്ഥിതി ചെയ്യുന്നത്.ഈ സവിശേഷ ലക്ഷ്യസ്ഥാനം 84,000 ചതു രശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. യൂറോപ്പ്, സൗദി, ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള ബോട്ട്, കപ്പൽ എന്നിവക്ക് എളുപ്പവും സുഗമവുമായ പ്രവേ ശനത്തിന് അനുയോജ്യമായ, ചെങ്കടലിന്റെ കവാടമെന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന സ്ഥല ത്താണ് സിൻഡല സ്ഥിതി ചെയ്യുന്നത്.