Drisya TV | Malayalam News

ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കായുള്ള അധിക സുരക്ഷാ സ്‌ക്രീനിങ് പരിശോധനാ നടപടി പിൻവലിച്ച് കാനഡ

 Web Desk    24 Nov 2024

അധിക സ്‌ക്രീനിങ് പരിശോധന പിൻവലിക്കാനുള്ള നടപടിയെക്കുറിച്ച് കനേഡിയൻ ഗതാഗതവകുപ്പ് മന്ത്രി അനിത ആനന്ദിന്റെ ഓഫീസാണ് വാർത്ത പുറത്തുവിട്ടത്. തിങ്കളാഴ്ച ആരംഭിച്ച സ്‌ക്രീനിങ് പരിശോധന ദിവസങ്ങൾക്കുള്ളിലാണ് കാനഡ ഒഴിവാക്കിയത്. ജാഗ്രതയെത്തുടർന്നാണ് സ്‌ക്രീനിങ് പരിശോധന കർശനമാക്കിയതെന്ന് ഗതാഗത മന്ത്രി പരിശോധന ഒഴിവാക്കിയതിന് പിന്നാലെ പ്രതികരിച്ചു.

ഒക്ടോബറിൽ ന്യൂഡൽഹിയിൽ നിന്നും ചിക്കാഗോയിലേക്കുള്ള വിമാനം ബോബ് ഭീഷണിയെ തുടർന്ന് കാനഡയിലെ ഇഖാലുയിറ്റിലേക്ക് തിരിച്ചുവിട്ടിരുന്നു. വിമാനത്തിൽ നടത്തിയ തിരച്ചിലിൽ എന്നാൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായിരുന്നില്ല.ഇതിന് പിന്നാലെ ഖലിസ്ഥാൻ വിഘടനവാദി നേതാവായ ഗുർപത്വന്ത് സിങ് പന്നൂൻ എയർ ഇന്ത്യ വിമാനങ്ങൾ നവംബർ ഒന്ന് മുതൽ 19 വരെ പറക്കരുതെന്ന് ഭീഷണിയും മുഴക്കിയിരുന്നു. സിഖ് കൂട്ടക്കൊലയുടെ നാൽപതാം വാർഷികത്തെ അനുബന്ധിച്ചാണ് പന്നൂൻ ഭീഷണി മുഴക്കിയത്.സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ബന്ധമുണ്ടെന്നാരോപിച്ച് സെപ്തംബറിൽ ഇന്ത്യൻ നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി ഇന്ത്യയിലുള്ള കനേഡിയൻ ഉദ്യോഗസ്ഥരെയും പുറത്താക്കുകയുണ്ടായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് പരസ്പരം കനത്ത നടപടികൾ സ്വീകരിക്കാൻ ഇന്ത്യയും കാനഡയും നിർബന്ധിതരായത്.

  • Share This Article
Drisya TV | Malayalam News