Drisya TV | Malayalam News

ഇന്ത്യൻ 2 വിന്റെ നഷ്ടം അകറ്റുന്നതിനുവേണ്ടി ഇന്ത്യന്റെ മൂന്നാം ഭാ​ഗം നേരിട്ട് ഒടിടിയിലേക്ക് എന്ന് റിപ്പോർട്ട് 

 Web Desk    4 Oct 2024

ഇന്ത്യൻ 2 ഒടിടിയിൽ എത്തിച്ചത് നെറ്റ്ഫ്ലിക്സായിരുന്നു. വൻ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് സിനിമയുടെ അവകാശം സ്വന്തമാക്കിയത്.എന്നാൽ ഇന്ത്യൻ 3 ഒടിടിയിൽ എത്തുന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.കമൽഹാസൻ ആരാധകർ കാത്തിരുന്ന ചിത്രമാണ് ഇന്ത്യൻ 2.ജൂലൈ 12 നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്തത്. വൻ പ്രമോഷനോടെ ചിത്രം തിയേറ്ററുകളിൽ എത്തിയെങ്കിലും ഇന്ത്യൻ 2 പരാജയമായി മാറിയിരുന്നു.1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമയുടെ തുടർച്ചയായിരുന്നു ഈ ചിത്രം.കമൽഹാസൻ, എസ് ജെ സൂര്യ, സിദ്ധാർത്ഥ്, ബോബി സിംഹ, കാജൽ അഗർവാൾ, പ്രിയ ഭവാനി ശങ്കർ, വിവേക്, നെടുമുടി വേണു, മനോബാല, അയൻ ജഗൻ തുടങ്ങിയവരും ഇന്ത്യൻ 2 വിൽ അഭിനയിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News